അറവ് മാലിന്യം തോട്ടിൽ തള്ളി
Monday 16 September 2019 12:09 AM IST
പൊൻകുന്നം: അറവ് മാലിന്യം തോട്ടിലെ കുളിക്കടവിൽ തള്ളി, ജലസ്രോതസ് മലിനമായി. ആനക്കയം തോട്ടിലെ കുളിക്കടവിലാണ് ശനിയാഴ്ച രാത്രിയിൽ സാമൂഹ്യ വിരുദ്ധർ അറവ് മാലിന്യം തള്ളിയത്. നിരവധി ആൾക്കാർ ദിവസേന കുളിക്കുന്നതിനും തുണി അലക്കുന്നതിനുമായി ഉപയോഗിക്കുന്ന കടവിലാണ് മാലിന്യം തള്ളിയിരിക്കുന്നത്. അറവ് മാലിന്യം തള്ളിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് ഇത്തരത്തിൽ രാത്രികാലങ്ങളിൽ വാഹനങ്ങളിൽ എത്തി മാലിന്യം തള്ളുന്നത് പതിവായതായി പ്രദേശവാസികൾ പറഞ്ഞു.