നിയമലംഘനം നടത്തിയാൽ ഗ്രീൻ കാർഡും വിസയും റദ്ദാക്കും: യു.എസ്
Sunday 29 June 2025 1:44 AM IST
വാഷിംഗ്ടൺ: നിയമ ലംഘനം നടത്തുന്ന കുടിയേറ്റക്കാരുടെ ഗ്രീൻ കാർഡ് റദ്ദാക്കുമെന്ന് മുന്നറിയിപ്പുമായി യു.എസ്. തീവ്രവാദത്തെ പിന്തുണക്കുന്നതുൾപ്പെടെയുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ഗ്രീൻകാർഡും വിസയും റദ്ദാക്കുമെന്നാണ് യു.എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. ഗ്രീൻകാർഡ് എന്നത് ഉപാധികളോടുകൂടിയ പ്രത്യേക പരിഗണനയാണെന്നും ഉറപ്പായ അവകാശമല്ലെന്നും അധികൃതർ ഓർമിപ്പിച്ചു. യു.എസിൽ സ്ഥിരമായി താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന ആനുകൂല്യമാണ് ഗ്രീൻകാർഡ്.