‘ഞങ്ങൾക്ക് 60 വയസ്സായി!’; വിവാഹമോചന കിംവദന്തികളോട് പ്രതികരിച്ച് മിഷേൽ ഒബാമ

Sunday 29 June 2025 1:46 AM IST

വാഷിംഗ്ടൺ: വിവാഹമോചനത്തെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിക്കുന്നതിനിടെ മറുപടിയുമായി മുൻ യു.എസ് പ്രഥമ വനിത മിഷേൽ ഒബാമ. തങ്ങൾ ഒരുമിച്ചുള്ള ഫോട്ടോ ആളുകൾ കാണാത്തതിൽ നിന്നാണ് തന്റെ വിവാഹ ജീവിതത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ‘‘വൈൽഡ്’ കാർഡ് പോഡ്‌കാസ്റ്റിൽ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഇത് തങ്ങളുടെ പ്രായത്തിന്റെയും ജീവിതശൈലിയുടെയും പ്രതിഫലനം മാത്രമാണെന്നും ബന്ധത്തിലെ പ്രശ്‌നമല്ലെന്നും അവർ വിശദീകരിച്ചു. ഞങ്ങളുടെ ജീവിതത്തിലെ ഓരോ മിനിറ്റിലും ഞങ്ങൾ ഇൻസ്റ്റാഗ്രാമിൽ പോകാറില്ലെന്നും ഞങ്ങൾക്ക് 60 വയസ്സായി.ദിവസത്തിലെ ഓരോ മിനിറ്റിലും ഞങ്ങൾ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്കറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.ഈ വർഷം ആദ്യം മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ ശവസംസ്കാര ചടങ്ങിലോ ജനുവരിയിൽ നടന്ന ഡോണൾഡ് ട്രംപിന്റെ രണ്ടാം സ്ഥാനാരോഹണ ചടങ്ങിലോ മിഷേൽ പങ്കെടുക്കാതിരുന്നതോടെയാണ് ഒബാമ ദമ്പതികൾക്കിടയിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾക്ക് ആദ്യം പ്രചാരം ലഭിച്ചത്.