പാകിസ്ഥാനെ നടുക്കി​ 5.3 തീവ്രതയുള്ള ഭൂചലനം,​ പ്രഭവകേന്ദ്രം 10 കിലോമീറ്റർ താഴ്ചയിൽ

Sunday 29 June 2025 10:59 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഭൂകമ്പം. ഇന്ത്യൻ സമയം പുലർച്ചെ 3.54 ഓടെയാണ് ഭൂചലനം ഉണ്ടായത്. മധ്യ പാകിസ്ഥാനിലെ മുൾട്ടാനിൽ നിന്നും 149 കിലോമീറ്റർ പടിഞ്ഞാറായി ഭൂമിക്ക് 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.

ഇന്ത്യൻ, യുറേഷ്യൻ ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന അതിർത്തിയിൽ പാകിസ്ഥാൻ സ്ഥിതി ചെയ്യുന്നതിനാൽ, രാജ്യത്ത് ഭൂകമ്പങ്ങൾ ഉണ്ടാകുന്നത് പതിവ് സംഭവമാണ്. അതേസമയം ഇന്ത്യൻ നാഷണൽ സീസ്മോളജിയിലെ ഭൂകമ്പ മാപിനി പ്രകാരം 5.2 ആണ് ഭൂകമ്പ തീവ്രത.