കാഞ്ഞിരപ്പള്ളി മേഖലാ കൺവെൻഷൻ
Monday 30 June 2025 12:03 AM IST
പൊൻകുന്നം : ലായേഴ്സ് കോൺഗ്രസ്(എം) കാഞ്ഞിരപ്പള്ളി മേഖലാ കൺവെൻഷൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഭിഭാഷക ക്ഷേമനിധി 10 ലക്ഷം എന്നത് അപര്യാപ്തമാണെന്നും 25 ലക്ഷം ആക്കി ഉയർത്തുന്നതിന് നിയമസഭയിൽ ആവശ്യമുന്നയിക്കുമെന്നും എം.എൽ.എ പറഞ്ഞു. അഡ്വ.തോമസ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽസെക്രട്ടറി ജസ്റ്റിൻ ജേക്കബ്, ജില്ലാപ്രസിഡന്റ് സണ്ണി ചാത്തുകുളം, സാജൻ കുന്നത്ത്, സുമേഷ് ആൻഡ്രൂസ്, എബ്രഹാം പറമ്പിൽ, ജോബി ജോസ്, റഫീഖ് ഇസ്മായിൽ, ജോളി ജെയിംസ്, അലോഷ്യസ് ജോൺ, സാജൻ അഞ്ചനാടൻ ജിൻസി ജോസഫ്, എബിൻ കുര്യൻ, ഡാർലി എം.സെബാസ്റ്റ്യൻ, ജോർജ്കുട്ടി തടത്തിലാങ്കൽ എന്നിവർ പ്രസംഗിച്ചു.