ജോബി മാത്യുവിന് ആദരം ജൂലായ് 1ന്

Monday 30 June 2025 12:03 AM IST

രാമപുരം : 31 ലോകമെഡലുകൾ നേടിയ ലോക പാരാപവർലി‌ഫ്‌റ്റിംഗ് ചാമ്പ്യൻ ജോബി മാത്യുവിനെ രാമപുരം മാർ അഗസ്റ്റിനോസ് കോളേജ് ആദരിക്കും. ജൂലായ് 1 ന് രാവിലെ 10 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് പരിഷ്ഹാളിൽ നടക്കുന്ന ചടങ്ങിൽ കോളേജ് മാനേജർ ഫാ.ബെർക്കുമാൻസ് കുന്നുംപുറം പൊന്നാട അണിയിക്കും. പ്രിൻസിപ്പൽ ഡോ.റെജി വർഗീസ് മേക്കാടൻ ആമുഖപ്രഭാഷണം നടത്തും. വൈസ് പ്രിൻസിപ്പൽ മാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് എന്നിവർ നേതൃത്വം നൽകും. കഴിഞ്ഞ ആഴ്ച ബീജിംഗിൽ നടന്ന മത്സരത്തിൽ 295 കിലോ ഭാരമുയർത്തി സ്വർണ മെഡൽ ജോബി നേടിയിരുന്നു.