കായിക പ്രതിഭകൾക്ക് എം.ജിയുടെ ആദരം
Monday 30 June 2025 1:05 AM IST
കോട്ടയം : അഖിലേന്ത്യ അന്തർ സർവകലാശാലാ സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പുകളിൽ 2023, 24 വർഷത്തിൽ മെഡൽ നേടിയ വിദ്യാർത്ഥികളെയും , മികവു പുലർത്തിയ കോളേജുകളെയും എം.ജി സർവകലാശാല ആദരിക്കും. 30 ന് രാവിലെ 10.30 ന് സർവകലാശാല അസംബ്ലി ഹാളിൽ നടക്കുന്ന ചടങ്ങ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ ഡോ.സി.ടി അരവിന്ദകുമാർ അദ്ധ്യക്ഷത വഹിക്കും. മുൻ രാജ്യാന്തര കായികതാരങ്ങളായ ഷൈനി വിത്സണും, വിത്സൻ ചെറിയാനും വിശിഷ്ടാതിഥികളാകും. സിൻഡിക്കേറ്റ് അംഗം അഡ്വ.റെജി സക്കറിയ മുഖ്യ പ്രഭാഷണം നടത്തും. പി.ഹരികൃഷ്ണൻ, ഡോ.ബിജു തോമസ്, ഡോ.ജോജി അലക്‌സ്, ഡോ.ബിസ്മി ഗോപാലകൃഷ്ണൻ, ഡോ.ബിനു ജോർജ് വർഗീസ്, എം.എസ് ഗൗതം, ജോസ് സേവ്യർ, കെ.കെ സ്വാതി എന്നിവർ പങ്കെടുക്കും.