ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
Monday 30 June 2025 12:05 AM IST
കോട്ടയം : പാലാ സബ് ഡിവിഷൻതല എസ്.സി, എസ്.ടി നിയമ ബോധവത്കരണ ക്ലാസ് ഈരാറ്റുപേട്ട റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി സാജു വർഗീസ് ഉദ്ഘാടനം ചെയ്തു. കേരള ഹൈ കോടതി മുൻ ഗവ.പ്ലീഡർ അഡ്വ.പ്രേം ശങ്കർ നിയമ ബോധവത്കരണ ക്ലാസ് നയിച്ചു. സബ് ഡിവിഷനിലെ ഏഴ് പൊലീസ് സ്റ്റേഷൻ പരിധികളിലെ എസ്.സി, എസ്.ടി സമിതി അംഗങ്ങൾ, എസ്.എച്ച്.ഒമാർ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഈരാറ്റുപേട്ട ജനമൈത്രി സി.ആർ.ഒ ബിനോയ് തോമസ് സ്വാഗതവും, ഈരാറ്റുപേട്ട ജനസമിതി അംഗം അജിത്ത് കുമാർ നന്ദിയും പറഞ്ഞു.