മകളുടെ അഭിമാന നേട്ടത്തിൽ സാജൻ സൂര്യ

Monday 30 June 2025 4:14 AM IST

മകൾ മാളവിക ഡിഗ്രി പഠനം പൂർത്തിയാക്കിയ സന്തോഷം ആരാധകരുമായി പങ്കുവച്ച് സീരിയൽ സിനിമാ താരം സാജൻ സൂര്യ. മകളുടെ അഭിമാനകരമായ നേട്ടത്തെ അഭിനന്ദിച്ച് സാജൻ സൂര്യ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.

പ്ലേ സ്കൂളിൽ കൊണ്ടാക്കിയപ്പോൾ അമ്മ പോവല്ലേ എന്ന് കരഞ്ഞു വിളിച്ച മാളു. ഡിഗ്രി പാസായപ്പോൾ ബെസ്റ്റ് ടാലന്റ് സ്റ്റുഡന്റ് ഒഫ് ബി.എസ്‌സി സൈക്കോളജി, രാജഗിരി കോളേജ് എന്ന അഭിമാനകരമായ നേട്ടം നേടി ഞങ്ങളെ പ്രൗഡ് അച്ഛനും അമ്മയുമാക്കി. മീനുവിന് റോൾ മോഡലും ആയി.

സാജൻ സൂര്യയുടെ വാക്കുകൾ. സാജൻ സൂര്യയുടെ മൂത്ത മകളാണ് മാളവിക. മീനാക്ഷി ആണ് രണ്ടാമത്തെ മകൾ. ജ്വാലയായ്, ഡിറ്റക്ടീവ് ആനന്ദ്, കുങ്കുമപ്പൂവ്, ഭാര്യ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ബംഗ്ലാ വിൽ ഔത എന്ന ചിത്രത്തിൽ ഭാവനയുടെ നായകനായി അഭിനയിച്ചു.