സമരപ്രഖ്യാപന സംഗമം നടത്തി
Monday 30 June 2025 12:53 AM IST
വൈക്കം: വേമ്പനാട്ട് കായൽ മാലിന്യങ്ങൾ നീക്കി ആഴംകൂട്ടി സംരക്ഷിക്കുക, വെള്ളപ്പൊക്ക കെടുതിയിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ നടത്തും. ജൂലായ് 11 ന് രാവിലെ 11 ന് വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ചെയർമാൻ പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന സംഗമം നടത്തി. എക്‌സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പോൾസൺ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജെയ്‌സൺ ജോസഫ്, അഡ്വ. ജെയിംസ് കടവൻ, പി.എ. ഷാജി, തങ്കമ്മ വർഗീസ് എന്നിവർ പ്രസംഗിച്ചു.