നാഗബന്ധത്തിന് പദ്മനാഭ സ്വാമി ക്ഷേത്ര മാതൃകയിൽ ബ്രഹ്മാണ്ഡ സെറ്റ്
അഭിഷേക് നാമ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം 'നാഗബന്ധ'ത്തിലെ ഗാന ചിത്രീകരണത്തിന് പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മാതൃകയിൽ നിർമ്മിച്ച ബ്രഹ്മാണ്ഡ സെറ്റ്. 1000 നർത്തകർ പങ്കെടുക്കുന്നതാണ് ഗാനം, 10 കോടി രൂപ ചിലവഴിച്ച് ഒരുക്കുന്ന ഈ ഗാനരംഗത്തിൽ നായകനായ വിരാട് കർണയും പങ്കെടുക്കുന്നുണ്ട്. ആധുനിക ചലച്ചിത്ര സങ്കേതങ്ങൾ ഉപയോഗിച്ച് ഒരുക്കുന്ന ഗാനരംഗം പാൻ ഇന്ത്യൻ ദൃശ്യ വിസ്മയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. ഗണേഷ് ആചാര്യയാണ് നൃത്ത സംവിധാനം നിർവഹിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈനർ അശോക് കുമാറിന്റെ നേതൃത്വത്തിൽ സെറ്റ് ഒരുക്കിയത്. നഭ നടേഷ്, ഐശ്വര്യ മേനോൻ എന്നിവരാണ് നായികമാർ. ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി.എസ് അവിനാശ് എന്നിവരാണ് മറ്റ് താരങ്ങൾ. നാഗബന്ധത്തെ ചുറ്റിപ്പറ്റി ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം ഹൈദരാബാദിൽ പുരോഗമിക്കുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും. ഛായാഗ്രഹണം- സൌന്ദർ രാജൻ എസ്, സംഗീതം- അഭേ, ജുനൈദ് യൂ
എൻ.ഐ.കെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നീ ബാനറിൽ അന്നപുറെഡ്ഡി നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ലക്ഷ്മി ഇറയും, ദേവാൻഷ് നാമയും ചേർന്നാണ്. പി.ആർ. ഒ - ശബരി