പള്ളിയിൽ നിന്ന് സ്വർണത്താലികൾ കവർന്നു
Monday 30 June 2025 12:54 AM IST
കോട്ടയം : പുതുപ്പള്ളി തൃക്കോതമംഗലം സെന്റ് ജെയിംസ് ഓർത്തഡോക്സ് പള്ളിയിൽ മോഷണം. ഓഫീസ്, വൈദിക മുറികൾ കുത്തിത്തുറന്ന മോഷ്ടാവ് 12 സ്വർണത്താലികൾ കവർന്നു. പള്ളിയിൽ അടക്കിയ സ്ത്രീകളുടെ താലികളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഇന്നലെ പുലർച്ചെ പള്ളി തുറക്കാൻ എത്തിയ കപ്യാരാണ് വൈദികന്റെ മുറി തുറന്ന് കിടക്കുന്നത് കണ്ടത്. തുടർന്ന് പള്ളി സെക്രട്ടറിയെ ഫോണിൽ വിളിച്ചു വരുത്തി. പൊലീസിലും അറിയിച്ചു. വിവരമറിഞ്ഞ് ചാണ്ടി ഉമ്മൻ എം.എൽ.എയും എത്തി. കോട്ടയം ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.