ഗ്രാമസഭ രൂപീകരണം
Monday 30 June 2025 1:23 AM IST
മാവേലിക്കര: ഭാരതീയ കിസാൻ സംഘ് ചെട്ടികുളങ്ങര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ ഗ്രാമസഭാ രൂപീകരണവും കർഷക രജിസ്ട്രേഷനും നടത്തി. ഭാരതീയ കിസാൻ സംഘ് സംസ്ഥാന സമിതി അംഗം ശിവരാജൻ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ് നാരായണപിള്ള അധ്യക്ഷനായി. ജില്ലാ ട്രഷറർ ജെ.പ്രസന്നൻ,മാവേലിക്കര ബ്ലോക്ക് പ്രസിഡന്റ് കൃഷ്ണ കുമാർ, ബി.ജെ.പി മുൻ ജില്ലാ സമിതിയംഗം രാംദാസ് പന്തപ്ലാവിൽ,ചെട്ടികുളങ്ങര പഞ്ചായത്ത് മെമ്പർ അരുൺ കുമാർ എന്നിവർ സംസാരിച്ചു.കിസാൻ സംഘ് ജില്ലാ സമിതി അംഗം അശോക് കുമാർ സ്വാഗതവും ഉണ്ണികൃഷ്ണപിള്ള നന്ദിയും പറഞ്ഞു.