വീട്ടിൽ നിന്ന് മൂർഖൻ പിടിയിൽ
Monday 30 June 2025 1:23 AM IST
ആലപ്പുഴ: വെള്ളപ്പൊക്കത്തെ തുടർന്ന് വീടിനുള്ളിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി. തലവടി പഞ്ചായത്ത് 14 -ാം വാർഡിൽ വടയാറ്റുപറമ്പിൽ മോഹനന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. വെള്ളം ഇറങ്ങിയതിനെ തുടർന്ന് വീട് ശുചീകരിക്കാൻ വീട്ടുകാർ എത്തിയപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടത്. ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാർ പിഷാരത്തും വാർഡ് മെമ്പർ അരുൺ പി. എബ്രഹാമും ഇടപെട്ട് പാമ്പ് പിടുത്തക്കാരൻ ചാർളി വർഗീസിനെ വരുത്തിയാണ് മൂർഖനെ പിടികൂടിയത്. പിടികൂടിയ പാമ്പിനെ വനം വകുപ്പിന് കൈമാറി.