തയ്യൽപരിശീലന കേന്ദ്രം തുറന്നു
Monday 30 June 2025 1:27 AM IST
ചാരുംമൂട്: കരിമുളയ്ക്കൽ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ചിന്റെ രജത ജൂബിലിയുമായി ബന്ധപ്പെട്ട് തയ്യൽ പരിശീലന കേന്ദ്രം തുറന്നു. എം.എസ്.അരുൺകുമാർഎം.എൽ.എ ഉദ്ഘാടനം ചെയ്തു.ഇടവക വികാരി ഫാ.സാം കുട്ടംപേരൂർ അധ്യക്ഷത വഹിച്ചു.മാവേലിക്കര ഭദ്രാസന സെക്രട്ടറി ഫാ.ജോൺസ് ഈപ്പൻ മുഖ്യപ്രഭാഷണം നടത്തി.ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എസ്.രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ആർ.അനിൽകുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.കെ.രാധാകൃഷ്ണൻ, പഞ്ചായത്തംഗം രഞ്ജിത്ത് കരിമുളയ്ക്കൽ,ജനറൽ കൺവീനർ ബാബു കെ.നെടിയത്ത് ജ്യോതിസ്, ഇടവക ട്രസ്റ്റി രാജു ബി.കുളത്തിന്റെ മേലതിൽ, അഡ്വ.കെ.സണ്ണിക്കുട്ടി, ഫാ.ജോയ്സ് വി.ജോയി, മോൻസി മോനച്ചൻ,അജു യോഹന്നാൻ,ജെ.റോയി എന്നിവർ പങ്കെടുത്തു.