വെബിനാർ

Monday 30 June 2025 1:30 AM IST

നെടുമങ്ങാട്: ലോക വിറ്റ്ലിഗോ ദിനത്തോടനുബന്ധിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വെള്ളപ്പാണ്ടിനെ എങ്ങനെ സ്വാധീനിക്കുന്നു എന്ന വിഷയത്തിൽ ധനു നെടുമങ്ങാട് വെബിനാർ സംഘടിപ്പിച്ചു. മേ ലേൺ ഡയറക്ടർ ഡോ. അനീഷ എസ്.കെ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപിക ധന്യാ ശ്രീകാന്ത് മുഖ്യപ്രഭാഷണം നടത്തി. ചർച്ചയിൽ ഡോ.നജ്മ മുസ്തഫ,വിപിൻ അമേയ,ഐശ്വര്യ കെ.എ,വിനിത,വിവേക് തുടങ്ങിയവർ പങ്കെടുത്തു. ധനു ചെയർമാൻ അഡ്വ. ജയകുമാർ തീർത്ഥം മോഡറേറ്ററായിരുന്നു.