കരാട്ടെ,യോഗ പരിശീലകരെ ആവശ്യമുണ്ട്

Monday 30 June 2025 1:31 AM IST

ആര്യനാട്: ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെട്ട സ്‌കൂൾ കുട്ടികൾക്ക് കരാട്ടെ,യോഗ പരിശീലന പദ്ധതി നടപ്പിലാക്കുന്നതിലേയ്ക്ക് സ്‌പോർട്സ് കൗൺസിൽ അംഗീകാരമുള്ള കരാട്ടെ,യോഗ പരിശീലകരെ തിരഞ്ഞെടുക്കുന്നു. ജൂലായ് രണ്ടിന് രാവിലെ10ന് ആര്യനാട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാക്കണമെന്ന് പദ്ധതി നിർവഹണ ഉദ്യോഗസ്ഥൻ അറിയിച്ചു.