പാച്ചല്ലൂർ ജയചന്ദ്രൻ കേരള കോൺഗ്രസ് (ബി ) ജില്ലാ വർക്കിംഗ് പ്രസിഡന്റ്

Monday 30 June 2025 1:32 AM IST

തിരുവനന്തപുരം: പാച്ചല്ലൂർ ജയചന്ദ്രനെ കേരള കോൺഗ്രസ് ( ബി ) ജില്ലാ വർക്കിംഗ് പ്രസിഡന്റായി പാർട്ടി ചെയർമാനും മന്ത്രിയുമായ കെ.ബി.ഗണേശ് കുമാർ നാമനിർദ്ദേശം ചെയ്തു. 1985ൽ കെ.എസ്.സി ജില്ലാ ജനറൽ സെക്രട്ടറിയായി കേരളാ കോൺഗ്രസ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങി. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ്, ഗണേശ്കുമാർ ജനകീയ വേദി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. നിലവിൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ്.