യുവജനോത്സവം
Monday 30 June 2025 12:39 AM IST
നെയ്യാറ്റിൻകര: സ്വദേശാഭിമാനി കൾച്ചറൽ സെന്ററും നിംസ് ലിറ്റററി ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന തലയൽ കേശവൻനായർ അനുസ്മരണത്തോടനുബന്ധിച്ച് യുവജനോത്സവം സംഘടിപ്പിക്കുന്നു. ജൂലായ് 12 രാവിലെ 9 മുതൽ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റി ഓഡിറ്റോറിയത്തിലാണ് മത്സരങ്ങൾ.
ക്വിസ്,ചിത്രരചന,പദ്യപാരായണം,ശാസ്ത്രീയ സംഗീതം,ലളിത ഗാനം,ഉപന്യാസ രചന,കവിതാ രചന,കഥാ രചന, പ്രസംഗം തുടങ്ങിയ ഇനങ്ങളിലായി സ്കൂൾ കോളേജ് /വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാനും വിശദവിവരങ്ങൾക്കും ഫോൺ: 9446355660,8547816998.