ഗസ്റ്റ് അദ്ധ്യാപക ഒഴിവ്

Monday 30 June 2025 1:40 AM IST

തിരുവനന്തപുരം: വെള്ളയമ്പലം ആർ.സി സ്‌കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലുള്ള ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ മാത്സ് (സീനിയർ)-1 തസ്‌തികയിലേക്ക് ജൂലായ് 15ന് രാവിലെ 10ന് ഇന്റർവ്യൂ നടത്തും. യോഗ്യരായവർ അസൽ സർട്ടഫിക്കറ്റുകളുമായി വെള്ളയമ്പലം ബിഷപ്‌സ് ഹൗസ് കോമ്പൗണ്ടിലുള്ള ആർ.സി സ്‌കൂൾസ് മാനേജരുടെ ഓഫീസിലെത്തണമെന്ന് കോർപ്പറേറ്റ് മാനേജർ അറിയിച്ചു.