പ്രതിഭാസംഗമവും അനുമോദനവും

Monday 30 June 2025 1:43 AM IST

മുഹമ്മ: സി.പി.എം മുഹമ്മ ലോക്കൽ കമ്മിറ്റി പ്രതിഭാസംഗമവും അനുമോദനവും സംഘടിപ്പിച്ചു.സിവിൽ സർവീസ് ജേതാവ് സി.ആർ.വൈശാഖ് ഉദ്ഘാടനം ചെയ്തു. ടെക് ജൻഷ്യ സി.ഇ.ഒ ജോയ് സെബാസ്റ്റ്യൻ പ്രതിഭകളെ അനുമോദിച്ചു.ജെ.ജയലാൽ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി.രഘുനാഥ്, ജി.വേണുഗോപാൽ, സി.കെ. സുരേന്ദ്രൻ, ടി.ഷാജി, എൻ.ടി.റെജി, എം.വി.സാബുമോൻ, എം.ചന്ദ്ര, അരുൺ പ്രശാന്ത്, അൻഷാദ് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.സലിമോൻ സ്വാഗതം പറഞ്ഞു.