ഫോർവേഡ് ബ്ലോക്ക് കഴക്കൂട്ടം മണ്ഡലം കൺവെൻഷൻ

Monday 30 June 2025 1:50 AM IST

തിരുവനന്തപുരം: ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് കഴക്കൂട്ടം നിയോജക മണ്ഡലം കൺവൻഷൻ ഉദയകുമാറിന്റെ അദ്ധ്യക്ഷതിൽ നടന്നു. ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി ആർ.എസ്.ഹരി ഉദ്ഘാടനം ചെയ്തു. പാളയം സതീഷ് മുഖ്യ പ്രഭാഷണം നടത്തി. അനൂപ് ശ്രീരാമചന്ദ്രൻ, ആനയറ രമേശൻ , സന്തോഷ് സുഭാഷ് നഗർ, അരുൺ മോഹൻ, വിജയൻ സുഭാഷ് നഗർ, ശശിപാലൻ, സുകുമാരൻ രണ്ടാംചിറ , എസ്.ഷിബു എന്നിവർ സംസാരിച്ചു. 16അംഗ നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു. നിയോജക മണ്ഡലം സെക്രട്ടറിയായി ഉദയകുമാറിനെ തിരഞ്ഞെടുത്തു.