പ്രകടനവും പൊതുയോഗവും

Sunday 29 June 2025 11:36 PM IST

ചെറുതുരുത്തി: വള്ളത്തോൾ നഗർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റും ദേശമംഗലം പഞ്ചായത്ത് മെമ്പറുമായ പി.ഐ.ഷാനവാസിന്റെ വീട്ടിൽ വെള്ളിയാഴ്ച പുലർച്ചയോടെ വടക്കാഞ്ചേരി സി.ഐയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചേലക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതുരുത്തിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ചെറുതുരുത്തി സ്‌കൂൾ പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം ചെറുതുരുത്തിയിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുയോഗം കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്തു. ചേലക്കര ബ്ലോക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. സി.സി.ശ്രീകുമാർ, ടി.എൻ.കൃഷ്ണൻ, ജോണി മണിച്ചിറ, പി.സുലൈമാൻ, പി.ഐ.ഷാനവാസ്, എം.എ.മുഹമ്മദ് ഇഖ്ബാൽ, ടി.നിർമ്മല, മായ ഉദയൻ, ജോസഫ്, ബീന, അഖിലേഷ് പാഞ്ഞാൾ എന്നിവർ സംസാരിച്ചു.

കാപ്ഷൻ.......... ചെറുതുരുത്തിയിൽ കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനവും പൊതയോഗവും സന്ദീപ് വാര്യർ ഉദ്ഘാടനം ചെയ്യുന്നു.