പി.കെ. ഗോപിക്ക് പുരസ്‌കാരം
Sunday 29 June 2025 11:38 PM IST
തൃശൂർ: അങ്കണം ഷംസുദ്ദീൻ സ്മൃതിയുടെ എട്ടാം വിശിഷ്ട സാഹിതി സേവാ പുരസ്‌കാരം കവിയും ബാലസാഹിത്യകാരനുമായ പി.കെ. ഗോപിക്ക്. 20000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. മറ്റ് പുരസ്‌കാരങ്ങൾ: ഡോ. കെ. ശ്രീകുമാർ (ബാലസാഹിത്യം), രഘുനാഥൻ പറളി (നിരൂപണം), അരുൺ എഴുത്തച്ഛൻ (യാത്രാവിവരണം) 10,000 രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി തെന്നൂർ രാമചന്ദ്രന്റെ സർഗവേദിയിലെ ചന്ദനമരങ്ങൾ എന്ന നിരൂപണ ഗ്രന്ഥം ജൂറി പ്രത്യേക പരാമർശം നേടി. തൂലികാശ്രീ പുരസ്‌കാരത്തിന് കണ്ണൂർ സ്വദേശിയായ പി.കെ ശ്രീവത്സന്റെ 'അവൾ ഒരു രൂപകം', തൃശൂർ സ്വദേശി ജയപ്രകാശ് എറവിന്റെ 'നഷ്ടഫലം' എന്ന കവിതയും അർഹമായി. 5000 രൂപയും ശിൽപ്പവുമാണ് അവാർഡ്. ജൂലായ് 19ന് രമേശ് ചെന്നിത്തല അവാർഡുകൾ സമർപ്പിക്കും.