അപകട ഭീഷണി സിഗ്‌നൽ പോസ്റ്റ്

Sunday 29 June 2025 11:40 PM IST

കുന്നംകുളം: തൃശൂർ - കോഴിക്കോട് റൂട്ടിൽ അക്കിക്കാവിൽ ഉപയോഗ്യശൂന്യമായി നിൽക്കുന്ന സിഗ്‌നൽ പോസ്റ്റ് യാത്രക്കാർക്കും വ്യാപാരികൾക്കും ഭീഷണിയാകുന്നു. അക്കിക്കാവിൽ കേച്ചേരിയിലേക്ക് തിരിയുന്ന സ്ഥലത്താണ് ഭീഷണിയായി പോസ്റ്റ് നിൽക്കുന്നത്. ഇതിന് സമീപം നിരവധി കടകളും ഓട്ടോ പാർക്കിംഗുമുണ്ട്. നിരവധി പേരാണ് ഇതിലൂടെ യാത്ര ചെയ്യുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് വാഹനങ്ങൾ തട്ടി സിഗ്‌നൽ പോസ്റ്റ് ചെരിഞ്ഞത്. ശക്തമായ കാറ്റും മഴയും നിലനിൽക്കുന്ന സാഹചര്യത്തിൽ ഏത് നിമിഷവും വീഴാവുന്ന അവസ്ഥയിലാണ് പോസ്റ്റ് നിലനിൽക്കുന്നത്.

പോസ്റ്റ് മാറ്റുന്നതിന് പോർക്കുളം പഞ്ചായത്തിനും പൊലീസിലും മറ്റ് ബന്ധപ്പെട്ട അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും അടിയന്തിര നടപടി സ്വീകരണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി പെരുമ്പിലാവ് യൂണിറ്റ് യൂണിറ്റ് ആവശ്യപ്പെട്ടു.