വായനാ പക്ഷാചരണം
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് എ.കെ.അയ്യപ്പൻ സി.വി.സുകുമാരൻ വായനശാല വായനാപക്ഷാചരണ പരിപാടികളുടെ ഭാഗമായി പ്രതിഭാ സംഗമവും ഡോ: യു.കെ. വിശ്വനാഥൻ സ്മാരക വിദ്യാഭ്യാസ അവാർഡ് വിതരണവും താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് യു.കെ. സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ലഭിച്ച ടി.കെ.ഗംഗാധരനെ യു.കെ.സുരേഷ് കുമാർ പൊന്നാട അണിയിച്ചു. വിദ്യാഭ്യാസ അവാർഡുകൾ ലതിക വിശ്വനാഥൻ വിതരണം ചെയ്തു. പി.എൻ. വിനയചന്ദ്രൻ, എൻ.എസ്.ജയൻ,യു.കെ.രാധാകൃഷ്ണൻ, എ.പി. രോഹിണി,എൻ.എ.എം.അഷറഫ്,എം.വി.രേണുക എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വായനശാല അംഗങ്ങളായ ബോക്‌സിംഗ് ചാമ്പ്യൻ ഗൗതം സാജു, സാഹിത്യകാരൻ മനോജ് തൈത്തറ, പാട്ടുകാരി രാധാദേവി ശിവദാസൻ , ബി.ഡി.എസ്. ബിരുദധാരി അലിഡ വിനയചന്ദ്രൻ എന്നിവരെ ആദരിച്ചു.
ഫോട്ടോ: സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌ക്കാരം ലഭിച്ച ടി.കെ.ഗംഗാധരനെ പുല്ലൂറ്റ് എ.കെ. അയ്യപ്പൻ സി.വി.സുകുമാരൻ വായനശാല വായനാ പക്ഷാചരണ പരിപാടികളുടെ ഭാഗമായി യു.കെ. സുരേഷ് കുമാർ പൊന്നാട അണിയിക്കുന്നു.