മുഖം വാട്ട്‌സ്ആപ് കൂട്ടായ്മ നാലാം വാർഷികാഘോഷം

Sunday 29 June 2025 11:43 PM IST

അരിമ്പൂർ : മുഖം ഗ്രാമീണ നാടകവേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മുഖം വാട്‌സ് ആപ് കൂട്ടായ്മയുടെ നാലാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം കവി ഡോ: സി. രാവുണ്ണി നിർവഹിച്ചു. ചേറ്റുപുഴ എ.കെ.ജി നഗർ വയോജന ഹാളിൽ നടന്ന ചടങ്ങിൽ ആന്റണി പുല്ലഴി അദ്ധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ എം.എൻ. വിനയകുമാറിന്റെ കഥ ' തീവണ്ടിയിൽ സംഭവിക്കുന്നത് ' എന്നതിന്റെ അവതരണം നാടക പ്രവർത്തകൻ ചാക്കോ ഡി. അന്തിക്കാട് നടത്തി. സർഗമുഖം മാസിക രത്‌നവല്ലി ടീച്ചറിൽ നിന്നും ഡോ: ഗിരീഷ് മുറ്റിച്ചൂർ ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. ചടങ്ങിൽ പോൾസൺ താണിക്കൽ , സത്യദേവൻ എറവ്, എം.എൻ. വിനയകുമാർ, ഇ. കെ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.