കുടുംബ സംഗമം
Monday 30 June 2025 12:54 AM IST
തിരുവനന്തപുരം: കൊട്ടാരപുരം ഫാമിലി ക്ലബിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമം നടത്തി. മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടന്ന സംഗമം ഡോ.അച്ചുത് ശങ്കർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് പി.കെ.ലംബോദരൻ നായർ അദ്ധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡും ചടങ്ങിൽ വിതരണം ചെയ്തു. സെക്രട്ടറി വേണുഗോപാൽ,കോഓർഡിനേറ്റർ നാരായണ പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.