കാപ്പ ചുമത്തി ജയിലിലടച്ചു
കോഴിക്കോട്: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ സലിം (47)നെ കാപ്പ ചുമത്തി ജയിലിലടച്ചു. കഴിഞ്ഞ ഏപ്രിൽ മാസം ഒളവണ്ണ കള്ളിക്കുന്ന് പറങ്കിത്തോട്ടം ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഒളവണ്ണ സ്വദേശിനിയായ യുവതിയെ മുൻ വൈരാഗ്യം വെച്ച് കത്തികൊണ്ട് കുത്തി കൊല്ലാൻ ശ്രമിച്ച കേസ്സിൽ പിടിക്കപ്പെട്ട് കോഴിക്കോട് ജില്ലാ ജയിലിൽ കഴിയുകയായിരുന്ന പ്രതിയെ കാപ്പ ചുമത്തി കോഴിക്കോട് ജില്ലാ ജയിലിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുകയായിരുന്നു. പ്രതിയ്ക്കെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ നിരവധി പോലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസ്സുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. തുടർച്ചയായി കുറ്റകൃത്യങ്ങൾ ചെയ്ത് പൊതുസമൂഹത്തിന് ഭീഷണിയാവുകയും, നിരവധി ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടുവരുന്നതിനെ തുടർന്ന് പ്രതിയെ 2023 ൽ കാപ്പ നിയമപ്രകാരം ഒരു വർഷത്തേയ്ക്ക് നാടുകടത്തിയിരുന്നു. എന്നാൽ ഈ കാലയളവ് കഴിഞ്ഞ് നാട്ടിലെത്തിയ പ്രതി വീണ്ടും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്ന് പന്നിയങ്കര പൊലീസ് കാപ്പ നടപടി സ്വീകരിച്ചത്.