വീടുമാറി ഗുണ്ടാ ആക്രമണം: 10 പേർക്കെതിരെ കേസെടുത്തു

Monday 30 June 2025 1:28 AM IST

വെള്ളറട: വീടുമാറി ഗുണ്ടാ ആക്രമണമുണ്ടായ സംഭവത്തിൽ പത്തുപേർക്കെതിരെ വെള്ളറട പൊലീസ് കേസെടുത്തു.ശനിയാഴ്ച രാത്രിയാണ് സംഭവം.നിലമാംമൂട് എള്ളുവിള പ്ളാങ്കാല പുത്തൻവീട്ടിൽ സലിംകുമാറിന്റെ വീടിന് നേരെയാണ് പത്തോളം അക്രമി സംഘം മാരകായുധങ്ങളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വീടിന്റെ ജനലും വാതിലുകളും അടിച്ചുതകർത്ത് നാശനഷ്ടമുണ്ടാക്കി. സമീപത്ത് താമസിക്കുന്ന പ്രവീണിന്റെ വീട് ആക്രമിക്കാനെത്തിയ സംഘമാണ് പ്രവീണിന്റെ വീടല്ലേയെന്ന് ചോദിച്ച് ആക്രമണം നടത്തിയത്. പ്രവീണിന്റെ വീടല്ലെന്ന് പറഞ്ഞതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വെള്ളറട പൊലീസ് സ്ഥലത്തെത്തി. സംഭവത്തിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കേസെടുത്തു. ഇരുപതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമ സലിം നൽകിയ പരാതിയിൽ പറയുന്നു.