വസീറിസ്ഥാൻ ആക്രമണം: പാക് ആരോപണം തള്ളി ഇന്ത്യ
Monday 30 June 2025 12:43 AM IST
ന്യൂഡൽഹി: വസീരിസ്ഥാനിൽ 13 സൈനികർ കൊല്ലപ്പെട്ട ചാവേർ ബോംബാക്രമണത്തിന് പിന്നിൽ ഇന്ത്യയാണെന്ന പാകിസ്ഥാൻ ആരോപണം തള്ളി വിദേശകാര്യ മന്ത്രാലയം.ഇന്ത്യയെ കുറ്റപ്പെടുത്തിയ പാകിസ്ഥാൻ സൈന്യത്തിന്റെ ഔദ്യോഗിക പ്രസ്താവന അർഹിക്കുന്ന അവജ്ഞയോടെ തള്ളുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.പാകിസ്ഥാനിലെ വടക്കൻ വസീരിസ്ഥാൻ ജില്ലയിലെ മിർ അലിയിൽ ജൂൺ 28ന് പാക് സേനാ വാഹനവ്യൂഹമാണ് ആക്രമിക്കപ്പെട്ടത്. സ്‌ഫോടക വസ്‌തു ഘടിപ്പിച്ച വാഹനം സൈനികരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.