പുകമണം: എയർഇന്ത്യാ വിമാനം തിരിച്ചിറക്കി

Monday 30 June 2025 1:35 AM IST

ന്യൂഡൽഹി: ക്യാബിനുള്ളിൽ പുക മണം അനുഭവപ്പെട്ടന്നതിനെ തുടർന്ന് മുംബയിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെട്ട എയർഇന്ത്യാ വിമാനം തിരിച്ചിറക്കി. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ അയച്ചു. വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയെന്നും യാത്രക്കാർ സുരക്ഷിതരായിരുന്നുവെന്നും എയർഇന്ത്യ അറിയിച്ചു. പുകമണം അനുഭവപ്പെട്ടത് എന്തുകൊണ്ടാണെന്ന് എയർഇന്ത്യ വിശദീകരിച്ചില്ല. അതിനിടെ എ.സി തകരാറായതോടെ ജപ്പാനിൽനിന്ന് ഇന്ത്യയിലേക്കുള്ള എയർ ഇന്ത്യാ വിമാനം കൊൽക്കത്തയിൽ അടിയന്തര ലാൻഡിംഗ് നടത്തി.

അതിനിടെ,​ എ.സി തകരാർ ചൂടു കൂടിയതിനുപിന്നാലെ എയർ ഇന്ത്യ വിമാനം കൊൽക്കത്തയിൽ അടിയന്തര ലാൻഡിംഗ് നടത്തി. ക്യാബിനിൽ തുടർച്ചയായി ചൂട് അനുഭവപ്പെട്ടതിനു പിന്നാലെയാണിത്. എയർ ഇന്ത്യയുടെ ടോക്കിയോ ഡൽഹി ബോയിങ് 787 വിമാനമാണ് ഇറക്കിയത്. എയർ കണ്ടീഷനിംഗ് സംവിധാനത്തിൽ തകരാർ വന്നതോടെ വിമാനത്തിനുള്ളിൽ ചൂട് കൂടുകയായിരുന്നു. ടോക്കിയോയിൽ നിന്ന് ഉച്ചയ്ക്ക് 12.31 നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്.