യുവതിയെ ബെെക്കിന്റെ ടാങ്കിൽ കിടത്തി യുവാവിന്റെ സാഹസിക യാത്ര; വീഡിയോ പ്രചരിച്ചതിന് പിന്നാലെ എട്ടിന്റെ പണി

Monday 30 June 2025 11:08 AM IST

ലക്‌നൗ: യുവതിയെ ബെെക്ക് ടാങ്കിന് മുകളിൽ കിടത്തി യുവാവിന്റെ സാഹസിക യാത്ര. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മറ്റൊരു ബെെക്ക് യാത്രികനാണ് വീഡിയോ പകർത്തി പ്രചരിപ്പിച്ചത്. ഇയാൾ വീഡിയോ എടുക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ യുവതി ഇത് ചോദ്യം ചെയ്യുന്നുണ്ട്.

ഇരുവരും ഹെൽമറ്റ് ധരിക്കാതെയാണ് ബെെക്കിൽ യാത്ര ചെയ്യുന്നത്. ഇത്തരത്തിൽ അപകടകരമായി ബെെക്ക് ഓടിക്കുന്നതിനെ വീഡിയോ പകർത്തിയ ആൾ ചോദ്യം ചെയ്തപ്പോൾ സ്വന്തം കാര്യം നോക്കിയാൽ മതിയെന്നായിരുന്നു യുവാവിന്റെയും യുവതിയുടെയും പ്രതികരണം. വീഡിയോ പ്രചരിച്ചതിന് പിന്നാലെ സംഭവത്തിൽ നടപടിയെടുക്കുമെന്ന് ഫിറോസാബാദ് പൊലീസ് അറിയിച്ചു.