മാലിന്യ ട്രക്കിൽ  യുവതിയുടെ  മൃതദേഹം കണ്ടെത്തിയ സംഭവം, ലിവ്-ഇൻ പങ്കാളി പിടിയിൽ

Monday 30 June 2025 3:56 PM IST

ബംഗളൂരു: മാലിന്യ ലോറിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ ലിവ്-ഇൻ പങ്കാളി അസം സ്വദേശി ഷംസുദ്ദീനെയാണ് (33) പൊലീസ് അറസ്റ്റു ചെയ്ത്‌ത്.മൃതദേഹം കണ്ടെത്തി 20 മണിക്കൂറിനുള്ളിലാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ബംഗളൂരുവിലെ ഹുലിമാവിൽ താമസിക്കുന്ന ആശയാണ് (40) മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിധവയായിരുന്ന ആശയ്ക്കൊപ്പം ഷംസുദ്ദീൻ ഒന്നരവർഷമായി പ്രണയത്തിലായിരുന്നു.ഇരുവരും നാല് മാസം മുമ്പാണ് ഒരുമിച്ച് താമസിക്കാൻ തുടങ്ങിയത്.ഒരേ ഹൗസ് കീപ്പിംഗ് കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയതെന്നും പൊലീസ് പറയുന്നു.

ഇരുവരും തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പെലീസ് കണ്ടെത്തി.ആശയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഷംസുദ്ദീൻ ബാഗിലാക്കി 20 കിലോമീറ്ററോളം ബൈക്കിൽ സഞ്ചരിച്ചാണ് മാലിന്യ ലൊറിയിൽ ഉപേക്ഷിച്ചത്. പൊലീസിന്റ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.