എട്ട് നക്ഷത്രക്കാർക്ക് അപ്രതീക്ഷിതമായി ധനം ലഭിക്കും; ആഗ്രഹിച്ചതെല്ലാം നടക്കും, സ്‌ത്രീ വിഷയങ്ങളിൽ അമിത താൽപ്പര്യം

Monday 30 June 2025 5:51 PM IST

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ജൂലായ് 1 - മിഥുനം 17 ചൊവ്വാഴ്ച ( പുലർന്ന ശേഷം 8 മണി 53 മിനിറ്റ് 25 സെക്കന്റ് വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം )

അശ്വതി: ധനപരമായ കാര്യങ്ങളില്‍ നേട്ടം, അധിക്ഷേപങ്ങളെ നിഷ്‌പ്രയാസം അതിജീവിക്കാന്‍ സാധിക്കും, ജന്മനാട്ടിലേക്ക്‌ സ്‌ഥാനമാറ്റം, മുടങ്ങിക്കിടന്നിരുന്ന പ്രണയം പുനരാരംഭിക്കും, വാഹനഭാഗ്യം, ധനലഭ്യത,

ഭരണി: ശത്രുക്കളുടെ ഉപദ്രവം കുറയും, ഉന്നത സ്ഥാനലഭ്യത, സന്താനങ്ങള്‍ വഴി നേട്ടങ്ങള്‍ കൈവരിക്കും, ധനസമൃദ്ധി, കുടുംബസമാധാനം, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ഈശ്വരാധാനനടത്തും.

കാര്‍ത്തിക: ചെലവ് വര്‍ദ്ധിക്കുമെങ്കിലും വരവും അതിനനുസരിച്ച് ഉണ്ടാകും, വിദേശത്ത്‌ തൊഴില്‍ ചെയ്യുന്നവര്‍ക്ക് നേട്ടം, ഭൂമിയുടെ ക്രയവിക്രയങ്ങള്‍ നടക്കാം, ധനപരമായി നല്ലസമയം, എതിര്‍ക്കുന്നവരെ കീഴ്പെടുത്തും.

രോഹിണി: പ്രത്യേകാഭിലാഷങ്ങള്‍ നടപ്പിലാകും, പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും, വ്യവഹാരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വിജയം ഉണ്ടാവാൻ സാധിക്കും, കുടുംബ കാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും.

മകയിരം: സഹോദരരുമായി കലഹം, സ്ത്രീകളുമായി കലഹത്തിന് നില്‍ക്കരുത്, അയല്‍ക്കാരുമായി കലഹങ്ങൾ ഉണ്ടാകാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കി പോകാൻ ശ്രമിക്കണം, ഏതുകാര്യവും ദീര്‍ഘദൃഷ്‌ടിയോടെ ചെയ്യുക.

തിരുവാതിര: അനാവശ്യമായി പണം ചെലവഴിക്കേണ്ടിവരും, പ്രവര്‍ത്തനരംഗത്ത്‌ വളരെ ശ്രദ്ധ വേണം, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിഷമിക്കും, പ്രവര്‍ത്തികള്‍ക്ക് അംഗീകാരം കിട്ടില്ല, സ്ത്രീ വിഷയങ്ങളില്‍ പെട്ട് കലഹം.

പുണര്‍തം: യാത്രയില്‍ ബുദ്ധിമുട്ടുകൾ ഉണ്ടാകാൻ സാദ്ധ്യത, പണം കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷ്മത പാലിക്കുക, രോഗസാദ്ധ്യത, കര്‍ക്കശമായ തീരുമാനങ്ങള്‍ പിന്നീട് ബുദ്ധിമുട്ട് ഉണ്ടാക്കും, അശുഭകരമായ വാര്‍ത്തകള്‍ ശ്രവിക്കേണ്ടി വരും.

പൂയം: തൊഴിൽപരമായ കഴിവ്‌ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിക്കും, രാഷ്ട്രീയ രംഗത്തുള്ളവർക്കും കലാ രംഗത്തുള്ളവർക്കും ധനസമൃദ്ധി ഉണ്ടാകും, മേലുദ്യോഗസ്ഥരുടെ പ്രീതി ലഭിക്കും, മധുരമായി സംസാരിക്കുന്നത് കൊണ്ട് അധികാരികള്‍ സൗമ്യമായ രീതിയില്‍ ഇടപെടും.

ആയില്യം: ശത്രുജയം, അനുകൂലമായ വിവാഹ ബന്ധം കിട്ടും, ദീര്‍ഘ ദൃഷ്‌ടിയോടെ കാര്യങ്ങള്‍ ചെയ്യും, തൊഴിലിൽ ഉയര്‍ച്ച കൈവരിക്കാന്‍ സാധിക്കും, തൊഴിലില്‍ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും, എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കും,രോഗശാന്തി.

മകം: കര്‍മ്മരംഗത്ത്‌ നൂതന സംരംഭങ്ങള്‍ക്ക്‌ തുടക്കം, സന്തോഷകരമായ അനുഭവങ്ങൾ, ദൈവീക ചിന്ത ഉടലെടുക്കും, സ്ത്രീകള്‍ മൂലം സുഖവും സമാധാനവും.

പൂരം: ഗൃഹത്തില്‍ സന്തുഷ്‌ടിയും സ്വസ്ഥതയും, ജീവിത പങ്കാളിയുടെ ആവശ്യങ്ങൾ പരിഗണിക്കും, വിദ്യാര്‍ത്ഥികള്‍ക്ക് നല്ലസമയം, സഹോദര സഹായം ലഭിക്കും.

ഉത്രം: വ്യാപാര രംഗത്തുള്ളവര്‍ക്ക് വളരെ നേട്ടം, സര്‍വാഭീഷ്‌ട സിദ്ധി, സംഘടനാപാടവം, ക്ഷമ കാണിക്കും, നയപൂര്‍വ്വം പെരുമാറും.

അത്തം: ജീവിതത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ക്ക്‌ കാരണമാകുന്ന ഒരു അപൂര്‍വ ആത്മബന്ധം ലഭിക്കും, സ്ത്രീ വിഷയങ്ങളില്‍ അമിതമായ താല്‍പ്പര്യം കാണിക്കും.

ചിത്തിര: നൂതന സംരംഭങ്ങള്‍ തുടങ്ങും, ആരോഗ്യ കാര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണം, ഇഷ്ടമല്ലാത്ത തൊഴില്‍ ചെയ്യേണ്ടിവരും, ശത്രുവര്‍ദ്ധന ഉണ്ടാകും.

ചോതി: പൊതുജനങ്ങളുമായി നല്ല ബന്ധംസ്ഥാപിച്ചെടുക്കും, വളരെക്കാലമായി ചിന്തിക്കുന്ന പലതും സാധിക്കും, യാത്രയില്‍ വളരെ കരുതല്‍ വേണം.

വിശാഖം: ആരോഗ്യ കാര്യത്തില്‍ വളരെ ശ്രദ്ധിക്കുക, തൊഴില്‍രംഗത്ത്‌ അപ്രതീക്ഷിത തടസങ്ങൾ ഉണ്ടാവും, അംഗീകാരം കൈവിട്ടുപോയ അവസ്ഥ വരും, ശത്രുക്കള്‍ വർദ്ധിക്കും.

അനിഴം: ഉദ്ദേശിക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു നീങ്ങും, സര്‍വ വിധത്തിലുള്ള ഐശ്വര്യങ്ങളും ലഭിക്കും, മുൻകാല സുഹൃത്തുകളെ കണ്ടുമുട്ടും, ആകര്‍ഷകമായി പെരുമാറും.

കേട്ട: മുന്‍കോപം ഉപേക്ഷിക്കുക, ആലോചനയില്ലാത്ത സംഭാഷണം പലവിധ മനഃപ്രയാസങ്ങള്‍ക്ക്‌ വഴിയൊരുക്കും, അപകീര്‍ത്തിപ്പെടുത്താന്‍ മറ്റുള്ളവര്‍ ശ്രമിക്കും സൂക്ഷിക്കുക.

മൂലം: വിദ്യാർത്ഥികൾ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കും, ആരോഗ്യപരമായ കാര്യങ്ങളില്‍ ശ്രദ്ധ നല്‍കുക, സഹോദരസ്ഥാനീയരുമായി കലഹം ഉണ്ടാകാന്‍ ഉള്ള സാദ്ധ്യത.

പൂരാടം: കുടുംബത്തില്‍ പലവിധ അസ്വസ്‌ഥതകള്‍ ഉണ്ടാകും,എല്ലാ കാര്യത്തിലും പരാജയ സാദ്ധ്യത, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ സംജാതമാകും.

ഉത്രാടം: വ്യവഹാര വിഷയങ്ങളില്‍ മനോദുഃഖം, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും, നിസാരമായി കരുതുന്ന കാര്യങ്ങള്‍ വല്ലാതെ കുഴക്കും, അതീവ ശ്രദ്ധ എല്ലാ കാര്യത്തിലും പാലിക്കുക.

തിരുവോണം: അംഗീകാരവും ആദരവും ഉണ്ടാകും, ജീവിതത്തില്‍ മുന്നേറണമെന്നു മോഹം ജനിക്കും. തൊഴിലിന്‌ ശ്രമിക്കുന്നവര്‍ക്ക്‌ അത്‌ സാധിക്കും, ഗൃഹത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കും.

അവിട്ടം: സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും, കുടുംബത്തില്‍ ശാന്തിയും സമാധാനവും, കുടുബസമാധാനം, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ഈശ്വരാധാനനടത്തും.

ചതയം: സര്‍വ വിഘ്‌നങ്ങളും അകലും, വിദേശ നിര്‍മിതമായ വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും, വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, ആവേശപൂര്‍വം ജോലികള്‍ ചെയ്തു തീര്‍ക്കും.

പൂരുരുട്ടാതി: യാത്രയില്‍ ധനനേട്ടം, ഏറ്റെടുത്ത ദൗത്യം നിര്‍വഹിക്കും, യാത്രയില്‍ ഗുണാനുഭങ്ങള്‍, മുതിര്‍ന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, യാത്രാവിജയം, കുടുബാഗംങ്ങള്‍ തമ്മില്‍ ചേര്‍ച്ചയുണ്ടാകും.

ഉത്രട്ടാതി: അപ്രതീക്ഷിതമായ പല നേട്ടങ്ങള്‍ ഉണ്ടാകും, ഉത്തരവാദിത്തങ്ങള്‍ അന്യരെ ഏല്‍പ്പിക്കുന്നത്‌ നന്നല്ല, ആഗ്രഹങ്ങള്‍ സഫലമാകും, കീര്‍ത്തി ലഭിക്കും, വ്യാപാര ലാഭം, വിദ്യാവിജയം, വാഹനസുഖം.

രേവതി: ആശയങ്ങളും ആഗ്രഹങ്ങളും അനുഭവത്തില്‍ വന്നുചേരും, സ്‌ത്രീകള്‍ മൂലം ഗുണാനുഭവങ്ങൾ, പരിശ്രമ ശീലം കൂടുതല്‍ ആയിരിക്കും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്പ്പെടുത്താന്‍ സാധിക്കും.