റാമിന്റെ പറന്ത് പോ പ്രീമിയർ ഇന്ന്
ശിവയെ കേന്ദ്രകഥാപാത്രമാക്കി റാം സംവിധാനം ചെയ്യുന്ന പറന്ത് പോ എന്ന ചിത്രത്തിന്റെ പ്രീമിയിൽ ഇന്ന് കൊച്ചിയിൽ നടക്കും. മലയാള താരങ്ങളായ ഗ്രേസ് ആന്റണി, അജു വർഗീസ് എന്നിവരുടെ തമിഴ് അരങ്ങേറ്റം കൂടിയാണ്. അഞ്ജലി, വിജയ് യേശുദാസ്, ബാലതാരം മിഥുൽ റയാലും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സന്തോഷ് നാരായണന്റെ സംഗീതവും വലിയ പ്രതീക്ഷകൾ ഉണർത്തുന്നതാണ്. ജൂലായ് 4നാണ് ചിത്രത്തിന്റെ റിലീസ്. പ്രേക്ഷക നിരൂപക പ്രശംസ നേടിയ തങ്കമീനുകൾ, താരമണി, പേരൻപ് എന്നി ചിത്രങ്ങളുടെ സംവിധായകനാണ് റാം. നിവിൻ പോളി നായകനായി റാമിന്റെ സംവിധാനത്തിൽ സൂരി, അഞ്ജലി എന്നിവർ അഭിനയിച്ച ഏഴു കടൽ ഏഴു മലൈ എന്ന ചിത്രവും റിലീസിന് ഒരുങ്ങുകയാണ്. സാമൂഹിക ബോധവും വൈകാരിക നിമിഷങ്ങളാൽ സമ്പന്നവുമായ റാമിന്റെ പുതിയി ചിത്രത്തിനും പ്രതീക്ഷകൾ ഏറെയാണ്.