കിയാരയ്ക്ക് വേണ്ടി ടോക്സിക് മുംബയിൽ
ബോളിവുഡ് താരം കിയാര അദ്വാനി ഗർഭിണി ആയതിനാലാണ് യഷ് നായകനായ ടോക്സിക്കിന്റെ ചിത്രീകരണം മുംബയിലേക്ക് മാറ്റിയത് എന്ന് വിവരം. ബംഗ്ളൂരുവിൽ ആണ് ചിത്രീകരണം നിശ്ചയിച്ചത്. എന്നാൽ ഇവിടത്തെ ചിത്രീകരണം കിയാരയ്ക്ക് ബുദ്ധിമുട്ടാകുമെന്ന തിരിച്ചറിഞ്ഞ യഷ് ചിത്രീകരണം മുംബയിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയായിരുന്നു. നിറവയറുമായാണ് ടോക്സിക്കിൽ കിയാര അഭിനയിക്കുന്നത്. യഷിന്റെ നല്ല മനസിനെ ആരാധകർ സ്വാഗതം ചെയ്യുന്നു. ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രമായ ടോക്സിക് കെ.ജി.എഫിന് ശേഷം യഷ് അഭിനയിക്കുന്ന ബ്രഹ്മാണ്ഡം ചിത്രം എന്ന പ്രത്യേകതയുണ്ട്. യഷിന്റെ പത്തൊൻപതാം സിനിമയാണ്. എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ അപ്സ് എന്നാണ് ടാഗ് ലൈൻ. മലയാളി താരം സുദേവ് നായർ ടോക്സിക്കിൽ അഭിനയിക്കുന്നുണ്ട്.
കെ.വി.എൻ. പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണനും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസിന്റെ ബാനറിൽ യഷും ചേർന്നാണ് നിർമ്മാണം. ഏപ്രിൽ 10ന് റിലീസ് ചെയ്യും. അതേസമയം വാർ 2 ആണ് റിലീസിന് ഒരുങ്ങുന്ന കിയാര അദ്വാനി ചിത്രം. ഇതാദ്യമായി വെള്ളിത്തിരയിൽ കിയാരി ബിക്കിനി വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയുണ്ട്. ഹൃത്വിക് റോഷൻ, ജൂനിയർ എൽ.ടി.ആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യഷ് രാജ് ഒരുക്കുന്ന സ്പൈ ത്രില്ലർ ചിത്രമാണ് വാർ 2. യഷ് രാജ് സ്പൈ യൂണിവേഴ്സിലെ ആറാമത്തെ ചിത്രമാണ് വാർ 2. ആഗസ്റ്റ് 14ന് ലോക വ്യാപകമായി റിലീസ് ചെയ്യും.