വിരാടുമായി ഡേറ്രിംഗ്, വൈറൽ ചിത്രങ്ങൾ വീണ്ടും
ബോളിവുഡ് താരം അനുഷ്ക ശർമ്മയെ കാണുന്നതിനും വിവാഹം കഴിക്കുന്നതിനും വളരെ മുമ്പുതന്നെ ഇസബെല്ല ലെയ്റ്റ് എന്ന നടിയുമായി വിരാട് കോഹ്‌ലി ഡേറ്റിംഗ് നടത്തുന്നതായി പാപ്പരാസികൾ വെളിപ്പെടുത്തിയിരുന്നതാണ്. ഇപ്പോഴിതാ ഇസബെല്ലിന്റെയും വിരാടിന്റെയും ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു.
ഇസബെല്ലും വിരാടും രണ്ട് വർഷമായി ഡേറ്റിംഗ് നടത്തിയതിനു ശേഷമാണ് വേർപിരിഞ്ഞത്. ഒരു പരസ്യ ചിത്രീകരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. വിരാട് ഒരിക്കലും ഈ ബന്ധത്തെക്കുറിച്ച് സമ്മതിച്ചിട്ടില്ലെങ്കിലും 2014 ൽ ഇസബെല്ല ഒരിക്കൽ ഇതിനെക്കുറിച്ച് സംസാരിച്ചു.
‘ഞാൻ ഇന്ത്യയിൽ വന്നപ്പോൾ എനിക്ക് ലഭിച്ച ആദ്യത്തെ ഇന്ത്യൻ സുഹൃത്തുക്കളിൽ ഒരാളായിരുന്നു വിരാട്. ഞങ്ങൾ വളരെക്കാലമായി ഡേറ്റിംഗിലായിരുന്നു. ഏകദേശം രണ്ട് വർഷം ഞങ്ങൾ ഒരുമിച്ചായിരുന്നു. പക്ഷേ അത് പരസ്യമാക്കാൻ ഞങ്ങൾ ആഗ്രഹിച്ചില്ല’ . ഇസബെല്ലെയുടെ വാക്കുകൾ.അതേസമയം ‘സിക്‌സ്റ്റീൻ’, ‘പുരാണി ജീൻസ്’, ‘മിസ്റ്റർ മജ്‌നു’ തുടങ്ങിയ ഹിന്ദി സിനിമകളിൽ ഇസബെല്ല അഭിനയിച്ചിട്ടുണ്ട്. ആമിർ ഖാനൊപ്പം ‘തലാഷ്’ എന്ന ചിത്രത്തിലും വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ‘വേൾഡ് ഫേമസ് ലവറിലും അഭിനയിച്ചു. വിവാഹിതയായ ഇസബെല്ല ദോഹയിലാണ് താമസം.