ആനന്ദാശ്രമം ലയൺസ് ക്ലബ്ബ് സ്ഥാനാരോഹണം
മാവുങ്കാൽ: ആനന്ദാശ്രമം ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരാഹോണം സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ പി.എസ് സൂരജ് ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് രാജൻ മീങ്ങോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.എം. മോഹനൻ (പ്രസിഡന്റ്), കെ.എം.പ്രമോദ് (സെക്രട്ടറി), ബി.രാമചന്ദ്രൻ (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.കെ.ചന്ദ്രഭാനു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദ പരീക്ഷകളിലെ ഉന്നതവിജയികളെയും മറ്റു മേഖലകളിൽ മികച്ച കഴിവ് തെളിയിച്ച കുട്ടികളെയും കേന്ദ്ര സർവകലാശാലയിൽ നിന്നും എം.എസ്.സി കെമിസ്ട്രിയിൽ ഒന്നാം റാങ്ക് നേടിയ ശ്രേയ ശ്രീജിത്തിനെയും അനുമോദിച്ചു . സുനിത ബാബു എഴുതിയ 'ചെരാതുകൾ തോറും' എന്ന കവിത സമാഹാരം പി.എസ്.സൂരജ് പ്രകാശനം ചെയ്തു. വി.വേണുഗോപാലൻ, കെ.വി.സതീശൻ, പി.ജയരാജ് നമ്പ്യാർ, വി.വിസന്തോഷ് കുമാർ, എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം ഡയറക്ടർ ഇ.ബാലകൃഷ്ണൻ സ്വാഗതവും കെ.എം.പ്രമോദ് നന്ദിയും പറഞ്ഞു..