പൊലീസിനെ ആക്രമിച്ച കേസ്: പ്രതി അറസ്റ്റിൽ
Tuesday 01 July 2025 2:31 AM IST
അങ്കമാലി: പൊലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ. അയ്യമ്പുഴ ചുള്ളി ഒലിവ് മൗണ്ട് മാങ്ങാൻവീട്ടിൽ ഷിന്റോയെ (27) ആണ് അങ്കമാലി പൊലീസ് പിടികൂടിയത്. അപകടകരമായി ഓടിച്ചുവന്ന കാർ താബോർ ഭാഗത്തുവച്ച് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് തടഞ്ഞു. വാഹനത്തിൽനിന്ന് പുറത്തിറങ്ങിയ ഇയാൾ പൊലീസുദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. സബ് ഇൻസ്പെക്ടർ സിത്താര, സി.പി.ഒ അജിതാ തിലകൻ എന്നിവർക്കാണ് പരിക്കേറ്റത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.