വ്യാപാരി വ്യവസായി സമിതി ശില്പശാല

Tuesday 01 July 2025 2:35 AM IST

ആലപ്പുഴ: വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സംഘടന ശില്പശാല നടന്നു. ആലപ്പുഴ ജന്റർ പാർക്കിൽ സംസ്ഥാന സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് വി.ജി മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാപ്രസിഡന്റ് എം.എം ഷെരീഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി എസ്.ശരത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ പി.സി മോനിച്ചൻ സ്വാഗതവും കെ.പി മുരുകേശ് നന്ദിയും പറഞ്ഞു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.വി.ബൈജു, ടി.വിജയകുമാർ, മണി മോഹൻ,കെ. എക്സ് ജോപ്പൻ, വി.വേണു, ലെജി സനൽ,ഇ.എ സെമീർ, ജമീല പുരുഷോത്തമൻ, എൻ.ചന്ദ്രൻ എന്നിവർ സംസാരിച്ചു.