പച്ചത്തേങ്ങ സംഭരണം പ്രഹസനം
Tuesday 01 July 2025 1:35 AM IST
ആലപ്പുഴ: കേരഫെഡിന്റെ ഓഫ് സീസണിലെ പച്ചത്തേങ്ങ സംഭരണം പ്രഹസനമായി മാറുമെന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ.ഡി.എ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് പറഞ്ഞു. നാഷണലിസ്റ്റ് കർഷക യൂണിയൻ സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേണ്ട സമയത്ത് പച്ചത്തേങ്ങ സംഭരണം നടത്തുന്നതിൽ ഗുരുതരമായ വീഴ്ചവരുത്തിയ കേരഫെഡ് അനവസരത്തിൽ തേങ്ങ സംഭരണത്തിന് ഒരുങ്ങുന്നത് തമിഴ്നാട്ടിലെ വെളിച്ചെണ്ണ ലോബിയെ സഹായിക്കാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.നാഷണലിസ്റ്റ് കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.എസ്. ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു.