ബി.ജെ.പി പ്രതീഷേധ സമരം

Tuesday 01 July 2025 1:44 AM IST

തെക്കേക്കര : കുറത്തികാട് പൊന്നേഴ സൊസൈറ്റി മുതൽ കുറത്തികാട് ഹോസ്പിറ്റൽ വരെയുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക എന്നാവശ്യപ്പെട്ട് ബി.ജെ.പി തെക്കേക്കര പൊന്നേഴ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീഷേധ സമരം നടത്തി. തകർന്ന റോഡിലെ വെള്ളക്കെട്ടുകളിൽ വാഴ നട്ടു. രാധാകൃഷ്ണൻ വരേണിക്കൽ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ പൊന്നേഴ സ്വാഗതം പറഞ്ഞു. വിനീത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു . പ്രദീപ് കുറത്തികാട് മുഖ് പ്രഭാഷണം നടത്തി. തെക്കേക്കര വടക്ക് ഏരിയാ സെക്രട്ടറി സുകു തണൽ, സുധീഷ് ചാങ്കുർ, ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, മുരളീധരൻ, ഗോപൻ, തുടങ്ങിയവർ പ്രസംഗിച്ചു.