അനുമോദനവും അവാർഡു വിതരണവും
Tuesday 01 July 2025 1:44 AM IST
അമ്പലപ്പുഴ:പുറക്കാട് പഞ്ചായത്ത് രണ്ടാം വാർഡിന്റെ പരിധിയിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്ക് കേസരി പുരുഷ സ്വയം സഹായ സംഘം അനുമോദിച്ചു. അമ്പലപ്പുഴ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വി.ഫാൻസ് ഉദ്ഘാടനം ചെയ്തു . പുറക്കാട് എസ്.എൻ.എം എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇൻ ചാർജ് അമ്പിളി.എസ്. കൃഷ്ണൻ ക്യാഷ് അവാർഡ് വിതരണം ചെയ്തു. പ്രസിഡന്റ് സജി അദ്ധ്യക്ഷനായി . മുഖ്യരക്ഷാധികാരി വി. ബാബുരാജ്, വൈസ് പ്രസിഡന്റ് സജിത്ത് സുതൻ, ജോയിൻ സെക്രട്ടറി വരുൺ ദാസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ചന്ദ്ര ബോസ് സ്വാഗതവും,രക്ഷാധികാരി അനിൽകുമാർ നന്ദിയും പറഞ്ഞു.