സ്കുളിന് സൗണ്ട് സിസ്റ്റം നൽകി
Tuesday 01 July 2025 12:46 AM IST
അമ്പലപ്പുഴ: കണ്ടത്തിൽ മുസ്തഫ ചാരിറ്റബിൾ സൊസൈറ്റി കാക്കാഴം ഹൈസ്കൂളിന് ബ്ലൂടൂത്ത് സൗണ്ട് സിസ്റ്റം സംഭാവന ചെയ്തു. പ് രവാസിയും പൂർവവിദ്യാർഥിയുമായ കണ്ടത്തിൽ സലാം പിതാവ് മുസ്തഫയുടെ സ്മരണാർഥമാണ് സൗണ്ട് സിസ്റ്റം നൽകിയത്. സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ എച്ച്.എം ലത ജോൺ സിസ്റ്റം ഏറ്റുവാങ്ങി. വാർഡ് മെമ്പർ ലേഖാമോൾ, സനൽകുമാർ, ട്രസ്റ്റ് അംഗം ബദറുദീൻ, അദ്ധ്യാ പകരായ ജയ വി. മനോജ് , പുന്നപ്ര ജ്യോതികുമാർ , അരുൺ ജി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു .