അപേക്ഷ ക്ഷണിച്ചു
Tuesday 01 July 2025 3:46 AM IST
തുറവൂർ : അരൂർ നിയോജക മണ്ഡലത്തിലെ എം.എൽ.എ മെരിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് നേടിയവർക്കും സർവ്വകലാശാല പരീക്ഷകളിലെ പ്രധാന റാങ്ക് ജേതാക്കൾക്കുമാണ് ദെലീമ ജോജോ എം.എൽ.എയുടെ മെരിറ്റ് അവാർഡ് നൽകുന്നത്. അരൂർ നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയവർക്കും മണ്ഡലത്തിലെ സ്ഥിരതാമസക്കാർക്കും അപേക്ഷ നൽകാം. 19ന് രാവിലെ പത്തിന് പൂച്ചാക്കൽ കമ്യൂണിറ്റി ഹാളിലാണ് മെരിറ്റ് അവാർഡ് വിതരണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 8. ഫോൺ:9946558826,9447772883