കേരള റിസോഴ്സ് ടീച്ചേഴ്സ് അസോ.സെക്രട്ടേറിയറ്റ് ധർണ
Tuesday 01 July 2025 3:00 AM IST
തിരുവനന്തപുരം: സമഗ്രശിക്ഷ കേരള പ്രോജക്ടിലെ സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സംഘടനയായ കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ആർ.ടി.എ) ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച സെക്രട്ടേറിയറ്റ് ധർണ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്ഥിരനിയമനത്തിന് തസ്തികനിർണയം, സ്‌ക്രീനിംഗ് എന്നിവ വേഗത്തിലാക്കുക, കേന്ദ്രസർക്കാരിന്റെ പ്രതികാര നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ. രാവിലെ ഒമ്പതിന് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കെ.ആർ.ടി.എ ജനറൽ സെക്രട്ടറി കെ.കെ.വിനോദൻ,പ്രസിഡന്റ് ആർ.സുനിത,ട്രഷറർ ബി.ഗിരീശൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.