കേര പദ്ധതി: ശില്പശാല ഇന്ന്

Tuesday 01 July 2025 1:01 AM IST

കട്ടപ്പന: കാർഷിക മേഖലയുടെ സമഗ്രവളർച്ചയും കാലാവസ്ഥാ പ്രതിരോധശേഷി വർദ്ധനവും ലക്ഷ്യമിട്ട് കൃഷി വകുപ്പ് ആവിഷ്‌കരിച്ച കേര പദ്ധതിയോട് അനുബന്ധിച്ച് നിർവഹണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കുള്ള അവബോധ ശില്പശാല ഇന്ന് കട്ടപ്പനയിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് കട്ടപ്പന കേജീസ് ഹിൽടൗൺ ഹോട്ടലിൽ നടക്കുന്ന ശില്പശാലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീരണാംകുന്നേൽ അദ്ധ്യക്ഷത വഹിക്കും. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും. കേര എം.എസ്.എം.ഇ സ്‌പെഷ്യലിസ്റ്റ് ശ്യാം കൃഷ്ണൻ പദ്ധതി വിശദീകരിക്കും. നഗരസഭ കൗൺസിലർ സിജോമോൻ ജോസ്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ലിസിയമ്മ സാമുവൽ, കാർഷിക വികസന കർഷക ക്ഷേമ അസിസ്റ്റന്റ് ഡയറക്ടർ റാണി ജേക്കബ് എന്നിവർ സംസാരിക്കും. കേര റീജയണൽ പ്രൊജക്ട് ഡയറക്ടർ സാഹിൽ മുഹമ്മദ് സ്വാഗതവും, കേര റീജിയണൽ ഡെപ്യുട്ടി ഡയറക്ടർ സൂര്യ എസ് ഗോപിനാഥ് നന്ദിയും പറയും.