പ്രിയദർശിനി സാഹിത്യ സംഗമം നാളെ
Tuesday 01 July 2025 3:01 AM IST
തിരുവനന്തപുരം: പ്രിയദർശിനി പബ്ലിക്കേഷൻസിന്റെ ആഭിമുഖ്യത്തിൽ പ്രിയദർശിനി സാഹിത്യ സംഗമം നാളെ ഉച്ചയ്ക്ക് 3ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറിയും പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർമാനുമായ അഡ്വ.പഴകുളം മധു അറിയിച്ചു.
സമ്മേളനത്തിൽ സാഹിത്യ അക്കാഡമി പുരസ്കാര ജേതാക്കളായ ജി.ആർ.ഇന്ദുഗോപൻ,ദുർഗാ പ്രസാദ് എന്നിവരെ ആദരിക്കും. പ്രിയദർശിനി പബ്ലിക്കേഷൻസ് പുറത്തിറക്കിയ അഞ്ച് പുസ്തകങ്ങളുടെ പ്രകാശനവും നടക്കും. പഴകുളം മധുവിന്റെ അദ്ധ്യക്ഷതയിൽ കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാര ജേതാവ് ഡോ.ജോർജ് ഓണക്കൂർ മുഖ്യപ്രഭാഷണം നടത്തും.