എസ്.സത്യപാലൻ അനുസ്‌മരണം

Tuesday 01 July 2025 4:03 AM IST

തിരുവനന്തപുരം: ആർ.എസ്.പി കേന്ദ്ര കമ്മിറ്റി അംഗം,കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു സത്യപാലനെന്ന് ആർ.എസ്.പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എ.എ.അസീസ് പറഞ്ഞു. എസ്.സത്യപാലന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ നടന്ന അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.എസ്.സനൽകുമാർ,കെ.ജയകുമാർ,കെ.ചന്ദ്രബാബു,വിനോബാ താഹ,പി.ശ്യാംകുമാർ എസ്.കൃഷ്ണകുമാർ,​കരിക്കകം സുരേഷ്,നാവായിക്കുളം ബിന്നി,കടകംപള്ളി ഹരിദാസ്,തിരുവല്ലം മോഹനൻ എന്നിവർ സംസാരിച്ചു.